കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പള്ളി സ്‌കൂളിന് എതിര്‍വശത്തുള്ള ടീ ഷോപ്പില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് കട നടത്തുന്ന പുല്‍പ്പള്ളി അത്തിക്കുനി സ്വദേശി കുന്നക്കാട്ടില്‍ സൈനു ആബിദ്(31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ദേഹത്തുനിന്നും കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നുമായി 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.വിദ്യാര്‍ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് കച്ചവടമെന്ന് പോലീസ് പറഞ്ഞു.കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇടപാടുകള്‍ക്കായി ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.പുല്‍പ്പള്ളി എസ്.ഐ. കെ.എം.സന്തോഷ് മോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.