കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയുടെയും ചാരിറ്റി മേഖലയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ട്രെയിനിന്റെ സഹകരണത്തോടെ വയനാട്ടില്‍ റോട്ടറി ക്ലബ് മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ചികിത്സാ ക്യാമ്പ് 17ന് രാവിലെ 10 മുതല്‍ വൈകുന്നേരം വരെ ലിയോ ആശുപത്രില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ശസ്ത്രക്രിയയും തുടര്‍ ചികിത്സയുംഎന്‍.എ.ബിഎച്ച്(നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ സൗജന്യമായിരിക്കും. ഇതിനുള്ള ചെലവ് വഹിക്കുന്ന സ്മൈല്‍ ട്രയിന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒന്നര ദശലക്ഷം കുട്ടികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കിയിട്ടുണ്ട്.
രജിസ്ട്രേഷന് 04936-202550, 219000 എന്നീ നമ്പറുകളില്‍ വിളിക്കാമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ഇ.കെ. ആദര്‍ശ്, സംഘാടക സമിതി ഭാരവാഹികളായ ഡോ.ജസ്രാജ് സെബാസ്റ്റ്യന്‍, ഡോ.നിഖില്‍ ഗോവിന്ദ്, ഡോ.ആദര്‍ശ് എസ്. ഇന്ദ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.