പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതികളില്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി ആയി സുല്‍ത്താന്‍ ബത്തേരി. നഗരസഭയിലെ 35 ഡിവിഷനുകളിലെ 26000ത്തില്‍പരം പേരാണ് പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നത്.
സുരക്ഷ 2023ന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വ്വഹിച്ചു.
ജനപ്രതിനിധികള്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ബാങ്ക് പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ഹരിതകര്‍മ്മ സേന എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് രണ്ടര മാസംകൊണ്ട് എല്ലാവരും സാമൂഹിക സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നഗരസഭയ്ക്ക് സാധിച്ചത്. ചടങ്ങില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ ചെയര്‍മാന് മൊമെന്റോ നല്‍കി ആദരിച്ചു. നബാര്‍ഡ് ജില്ലാ ഓഫീസര്‍ വി. ജിഷ വി, മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, മുനിസിപ്പല്‍ സെക്രെട്ടറി സൈനുദീന്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സിന്ധു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.