പുല്‍പ്പള്ളി മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരന്‍ അറസ്റ്റില്‍
മദ്യലഹരിയില്‍ കാറോടിച്ച് വഴിയാത്രക്കാരെ ഇടിച്ച ശേഷം കടന്നുകളഞ്ഞ പോലീസുകാരനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടി. കുടി ജില്ലാ ആസ്ഥാനത്തെ പോലീസ് ക്യാംപില്‍ ജോലി ചെയ്യുന്ന മുത്തങ്ങ ആനപ്പന്തി സ്വദേശി സന്ദീപിനെയാണ് (24) ഇരുളം വട്ടപ്പാടി കോളനിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പുല്‍പ്പള്ളി ബത്തേരി റൂട്ടിലെ കളനാടിക്കൊല്ലിയില്‍ തിങ്കള്‍ വൈകുന്നേരമാണ് സന്ദീപ് ഓടിച്ചിരുന്ന കാര്‍ വഴിയാത്രക്കാരെ തട്ടിയത്. നിര്‍ത്താതെ കടന്നുകളഞ്ഞ ഇയാളെ ഇരുളത്ത് നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചപ്പോഴും വെട്ടിച്ച് സ്ഥലം വിട്ടു. പിന്നാലെ നാട്ടുകാരും പുല്‍പ്പള്ളി പോലീസുമെത്തിയപ്പോള്‍ വനത്തിനുള്ളിലെ വട്ടപ്പാടി കോളനിയിലേക്ക് വാഹനം ഓടിച്ചു പോയി അവിടെയെത്തിയ പുല്‍പ്പള്ളി എസ്.ഐ വി.ആര്‍ മനോജിനെയും സംഘത്തെയും ഇയാള്‍ വെല്ലുവിളിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. വാഹനത്തില്‍ കയറാതെ പോലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാനും ശ്രമം നടത്തി.