വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
പഴയ വൈത്തിരി സ്വദേശി ജോബി ആന്റണിയുടെ ഡസ്റ്റര്‍ കാറാണ് കത്തിയത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഉടനെ തീ പടരുകയായിരുന്നു. കല്‍പ്പറ്റ ഫയര്‍ഫോഴ്സ് എത്തി ആണ് തീ അണച്ചത്. വൈത്തിരി തളിമലയില്‍ രാത്രി 8.45 ഓടെയാണ് അപകടം. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല.