പുഴയില്‍ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇന്നലെ രാത്രി കമ്മന കരിന്തിരിക്കടവില്‍ ബൈക്ക് പാലത്തിന്റെ കൈവരിയില്‍ തട്ടി പുഴയില്‍ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വരയാല്‍ പുത്തേട്ട് സോജന്റെ മകന്‍ അജയ് ആണ് പുഴയില്‍ അകപ്പെട്ടത്.ഫയര്‍ ഫോഴ്സും, ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ പാലത്തില്‍ നിന്നും 50 മീറ്റര്‍ മാറി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.