കുരുവികള്‍ക്കും ഓണ വിരുന്ന് ശ്രദ്ധേയമായി
സഹജീവികളോടുള്ള സ്‌നേഹം കുട്ടികളില്‍ ഊട്ടി ഉറപ്പിക്കുന്നതിനായി മുണ്ടക്കല്‍ കോളനിയില്‍ വേറിട്ട ഓണാഘോഷം നടത്തി. കോളനി പരിസരത്ത് ചിരട്ട ഉറി തൂക്കി പക്ഷികള്‍ക്കാവശ്യമായ ഓണ വിരുന്ന് ഒരുക്കിയാണ് കോളനി നിവാസികളായ വിദ്യാര്‍ത്ഥികള്‍ മാതൃകയായത്. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നടത്തിയ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം കണിയാംകണ്ടി അബ്ദുള്ള അധ്യക്ഷനായിരുന്നു.ഡോ. മനു വര്‍ഗീസ്, രാഖില്‍ കെ, ഭഗത് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
ഓണാഘോഷങ്ങളുടെ ഭാഗമായി ഓണപ്പാട്ടുകള്‍, അത്തപ്പൂക്കളം,, ഓണപായസം, മറ്റ് ഇതര മത്സരങ്ങള്‍ കുഞ്ഞുങ്ങളില്‍ വേറിട്ട അനുഭവമായിരുന്നു. പക്ഷികള്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കിയത് കൂടാതെ കുട്ടികള്‍ തിരുവോണ ദിവസവും തുടര്‍ന്ന് ജീവിതത്തില്‍ ഉടനീളവും, വീടുകളില്‍ പക്ഷികള്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കാനുമുള്ള പ്രതിജ്ഞയും ഏറ്റു ചൊല്ലി. നമ്മുടെ കുട്ടികളില്‍ ഭൂരിഭാഗവും സമ്പല്‍ സമൃദ്ധിയോടെ ഓണം ആഘോഷിക്കുമ്പോള്‍ മറുവശത്തു