തുരങ്കപാത തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു മന്ത്രി ജി. സുധാകരന്‍

0

വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിന് ബദല്‍ പാതയായി നിര്‍ദ്ദേശിച്ചിട്ടുള്ള തുരങ്കപാത പ്രൊജക്ട് സംബന്ധിച്ച് തികച്ചും തെറ്റായ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുെണ്ടന്നും ജനങ്ങളുടെ താല്‍പര്യമറിയാതെയും വസ്തുതകള്‍ അറിയാതെയുമുള്ള ഇ ത്തരം നടപടി ശരിയല്ലെന്നും പൊതുമരാമത്തും രജിസ്‌ട്രേഷനും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

ആ മേഖലയിലെ ജനങ്ങളുടേയും ജനപ്രതിനിധികളുടേയും വര്‍ഷങ്ങളായുള്ള നിവേദനങ്ങളുടേയും ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പ്രസ്തുത തുരങ്കപാത പ്രൊജക്ട്സര്‍ക്കാരിന്റെ പരിഗണനയിലെത്തുന്നത്. ഇത്തരം പരിമിതികള്‍ ചെയ്ത് പരിചയ സമ്പത്തുള്ളതും സംസ്ഥാന സര്‍ക്കാരിന് കൂടി ഓഹരി പങ്കാളിത്തമുളളതുമായ കൊങ്കണ്‍ റെയില്‍വേയെ ഇതിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി തീരുമാനിക്കുകയും ചെയ്തു. ഈ പ്രൊജക്ടിന്റെ പ്രാഥമിക സാങ്കേതിക പഠനം, വിശദമായ പഠനം, പാത കടന്നുപോകുന്നതിന്റെ രൂപരേഖ തയ്യാറാക്കല്‍, രൂപരേഖ പ്രകാരം വനമേഖലയുടെ മാപ്പ് തയ്യാറാക്കല്‍, അതിര്‍ത്തിനിര്‍ണ്ണയം നടത്തല്‍, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗരേഖ പ്രകാരം പരിസ്ഥിതിആഘാത പഠനം നടത്തല്‍ എന്നീ ഘട്ടങ്ങള്‍ക്ക് ശേഷം അന്തിമ രൂപരേഖ സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയാണ് രീതി. അത്തരത്തില്‍ ഓരോ ഘട്ടങ്ങളും ആവശ്യമായ അനുമതികള്‍ വാങ്ങിയാണ് അന്തിമപ്രവൃത്തിയിലേക്ക് എത്തുന്നതെന്ന വസ്തുതകള്‍ മനസ്സിലാക്കാതെ ഇതിനെതിരെ പ്രചരണം അഴിച്ചുവിടുന്നവരുടെ ലക്ഷ്യം സംശയാസ്പദമാണെന്നും മന്ത്രി അറിയിച്ചു.

പ്രാഥമിക സാങ്കേതികപഠനം തൊട്ട് അന്തിമ പ്രവൃത്തിവരെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യുന്നതിനായാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ എസ്.പി.വിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ പ്രൊജക്ടിന്റെ ലോഞ്ചിംഗ് ആണ് നടന്നത്. ഇപ്പോള്‍ രണ്ടാമത്തേയും മൂന്നാമത്തേയും ഘട്ടങ്ങളിലെ നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു വഴിസര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിക്കുമെന്നു കരുതേണ്ടതില്ല. നിയമപരമായും ചട്ടങ്ങള്‍ പ്രകാരവും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വികസന പദ്ധതികള്‍ക്ക് ആവശ്യമായ അനുമതികള്‍ നേടേണ്ട ഘട്ടങ്ങളില്‍ നേടിക്കൊണ്ടു തന്നെയാണ്  ഇതുവരെ മുന്നോട്ടു പോയിട്ടുള്ളതെന്നും വയനാട് തുരങ്കപാതയുടെ കാര്യത്തിലും ഇതേ നയം തന്നെയാണെന്നും അനാവശ്യ ആശങ്കകള്‍ വേണ്ടെന്നും മന്ത്രി അറിയിച്ചു.

വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അവരുടെ മാര്‍ഗ്ഗരേഖ പ്രകാരം വാങ്ങിയതിനു ശേഷം അന്തിമ ഘട്ടപ്രവൃത്തികളിലേക്ക് കടക്കുമെന്നും കണക്കാക്കിയ ഏകദേശം തുക 900 കോടിയാണെന്നും ആവശ്യമായ തുക കിഫ്ബി ഫണ്ട് വഴി നല്‍കുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!