കാലവര്‍ഷം ദുര്‍ബലമായി ചിങ്ങമാസത്തിലും കനത്ത ചൂട്
ആറുകളിലെ ജലനിരപ്പ് താഴുന്നു. കുടിവെള്ള വെള്ള സ്രോതസ്സിനും പ്രതിസന്ധി നെല്‍ കര്‍ഷകര്‍ക്കും ദുരിതം.ചിങ്ങമാസത്തില്‍ പെയ്യുന്ന മഴയാണ് ഭൂമിയിലെ ജല ശ്രോതസ്സിന്റെ ഉറവിടങ്ങളുടെ പ്രധാന കാരണം. സീസണ്‍ ആരംഭം മുതല്‍ അടുത്ത കാലവര്‍ഷം വരെ കുടിവെളളം മുടങ്ങാതെ ലഭിക്കുന്നതിനും ഭൂമിയില്‍ ഉറവകള്‍ നിലനിര്‍ത്തുന്നതിനും ചിങ്ങമാസങ്ങളിലെ മഴയാണ്. എന്നാല്‍ കാലവര്‍ഷം ദുര്‍ബലമായതോടെ കേരളത്തില്‍ ചൂട് കൂടിവരികയാണ്. ഓണത്തിനു മുമ്പ് ഇത്രയും ചൂട് കൂടുന്നത് അപൂര്‍വ്വമാണ്. സംസ്ഥാനത്ത് ഓഴ്ച ഏതാണ്ട് വരണ്ട കലാവസ്ഥയായിരിക്കുമെന്ന് കലാവസ്ഥ നീരീക്ഷകരുടെ കുട്ടായ്മയായ മെറ്റ് ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ലഭിച്ചിരുന്ന ഒറ്റപ്പെട്ട മഴയും ഇല്ലാതാകും. ഈ മാസം അവസാനം വരെ ഇതെ കലാവസ്ഥ തുടരാനാണ് സാധ്യത. കേരളത്തില്‍ സാധാരണയെക്കാള്‍ ചൂട് കുടുതലാകനാണ് സാധ്യത. രാവിലെ മഞ്ഞും ഉണ്ടാകും.ചൂട് കൂടിയതിനാല്‍ പുഴകളിലെ ജലനിരപ്പ് താഴ്ന്ന മണല്‍ തിട്ടകളും, വെള്ളത്തിനിടയിലെ പാറ കുട്ടങ്ങളും കാലവര്‍ഷത്തില്‍ കാണുക എന്നത് അപൂര്‍വ്വമാണ്.കേരളത്തില്‍ മിക്കയിടങ്ങളിലും 35 ഡിഗ്രി സെല്‍ഷ്യസിനും 38 ന് ഇടയിലുമാണ് ചൂട്. പകല്‍ ചൂടിനൊടപ്പു രാത്രി താപനിലയും കൂടുന്നുണ്ട്. കേരളത്തില്‍ അടുത്ത മഴ പ്രതീക്ഷിക്കുന്നത് സെപ്തംബര്‍ 10 ശേഷമാണ്. വടക്ക് കിഴക്ക് മണ്‍സൂണ്‍ എന്നറയപ്പെടുന്ന തുലാവര്‍ഷം ലഭിക്കുമെങ്കിലും കേരളത്തിലെ മഴ കുറവിനെ പരിഹരിക്കാന്‍ പര്യപ്തമാകില്ലെന്നതാണ് വിലയിരുത്തല്‍ 2024 ല്‍ കടുത്ത വരള്‍ച്ചയെ കേരളം അഭിമുഖികരിക്കേണ്ടിവരുമെന്നതാണ് മഴ കുറവിന്റെ ലക്ഷണങ്ങള്‍ സുചിപ്പിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായം