പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും പനവല്ലിയില്‍ കടുവാ സാന്നിധ്യം
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി സര്‍വ്വാണിയിലെ കാല്‍വരിയില്‍ ഇന്നലെ രാത്രി എട്ടെ മുക്കാലോടെയും, ഇന്ന് വൈകിട്ട് ഏഴരയോടെയും റസല്‍കുന്ന് റോഡിലെ കപ്പിക്കണ്ടിയിലും പ്രദേശവാസികള്‍ കടുവയെ കണ്ടത്. ഇന്നലെ കടുവയുടെ ദൃശ്യങ്ങള്‍ തിരുനെല്ലി പനവല്ലി റോഡിലെ സര്‍വ്വാണി കാല്‍വരിയില്‍ വച്ച് പ്രദേശവാസിയായ നിധിന്‍ കാട്ടില്‍വളപ്പില്‍ കാറില്‍ യാത്ര ചെയ്യുബോള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പ്രദേശത്ത് വിവിധ സമയങ്ങളിലായി അഞ്ചോളം വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു കൊന്നിരുന്നു.