എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

0

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള വാഹനപരിശോധനക്കിടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ 61 ഗ്രാം എംഡിഎംഎയും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍.പത്തനംതിട്ട സ്വദേശികളായ സുജിത് സതീശന്‍,അരവിന്ദ് ആര്‍ കൃഷ്ണ എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് വി.പിയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. പ്രതികളെ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മയക്കുമരുന്ന് കടത്തുവാന്‍ ഉപയോഗിച്ച എംഎച്ച് 02 ബിപി 9339 നമ്പര്‍ കാറും ഇവര്‍ ഉപയോഗിച്ച വിവിധ കമ്പനികളുടെ നാല് മൊബൈല്‍ ഫോണുകളും 100 അമേരിക്കന്‍ ഡോളറും, കഞ്ചാവും എംഡിഎംഎയും പൊടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിനും, ഇന്റര്‍നെറ്റ് കോളിങ്ങിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ .കെ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണന്‍, അരുണ്‍ പി ഡി , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില, റസിയ ഫര്‍സാന എന്നിവരും ഉണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!