കുടുംബശ്രീ ഓണചന്ത ആരംഭിച്ചു.
പൂതാടി പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത ശ്രദ്ധേയമാവുന്നു.പഞ്ചായത്തിലെ 22 വാര്‍ഡുകളിലേയും കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയിലാണ് പഞ്ചായത്ത് ഓഫീസിന് മുന്‍വശം ഓണചന്ത ആരംഭിച്ചത്.കുടുംബശ്രീ അംഗങ്ങള്‍ ഉണ്ടാക്കിയ വിവിധ തരം അച്ചാറുകള്‍ ,പലഹാരങ്ങള്‍,ചോക്കളേറ്റ് ,വിവിധയിനം പച്ചക്കറികള്‍ എന്നിവയാണ് ചന്തയില്‍ ഒരുക്കിയിരിക്കുന്നത്.ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് എംഎസ് പ്രഭാകരന്‍, ഐബി മൃണാളിനി, കെജെ സണ്ണി മിനി സുരേന്ദ്രന്‍ ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇന്ദിര സുകുമാരന്‍, ബിന്ദു ബാബു തുടങ്ങിയവര്‍ സംസാരിച്ചു.