കഞ്ചാവുമായി 2 പേര്‍ പിടിയില്‍
ഓണത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് പാര്‍ട്ടിയും,എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (കെഇഎംയു) പാര്‍ട്ടിയും ചേര്‍ന്ന് പുല്‍പ്പള്ളി, പെരിക്കല്ലൂര്‍ കടവ്, മരക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവന്ന 74 ഗ്രാം കഞ്ചാവുമായി മാനന്തവാടി, തിരുനെല്ലി സ്വദേശി ഗുണ്ണിക പറമ്പില്‍ വീട്ടില്‍ കാളന്‍ മകന്‍ സോമന്‍ ജി.കെ. വയസ് (28) എന്നയാളെയും, 170 ഗ്രാം കഞ്ചാവുമായി അസ്സം ഗുവാഹത്തി സ്വദേശി സൂരജ് അലി മകന്‍ ദില്‍വാര്‍ ഹുസൈന്‍ (21) എന്നയാളെയും അറസ്റ്റ് ചെയ്തു.
സുല്‍ത്താല്‍ ബത്തേരി റെയിഞ്ച് ഓഫീസില്‍ രണ്ട് എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ഓണത്തോടനുബന്ധിച്ച് പുല്‍പ്പള്ളി, പെരിക്കല്ലൂര്‍ കടവ്, മരക്കടവ്, കൊളവള്ളി ഭാഗങ്ങളില്‍ 24 മണിക്കൂറും എക്‌സൈസ് മൊബെല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (കെഇഎംയു) പാര്‍ട്ടി പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.