നവരാത്രി മഹോത്സവത്തിനൊരുങ്ങി കാഞ്ചി കാമാക്ഷിയമ്മന്‍ മാരിയമ്മന്‍ ക്ഷേത്രം
നവരാത്രി മഹോത്സവത്തിനൊരുങ്ങി ശ്രീ കാഞ്ചി കാമാക്ഷിയമ്മന്‍ മാരിയമ്മന്‍ ക്ഷേത്രം.നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള ആദ്യ സംഭാവന സ്വീകരിക്കല്‍ ചടങ്ങ് നടന്നു. ഒക്ടോബര്‍ 15 മുതല്‍ 24 വരെയാണ് നവരാത്രി ആഘോഷ ചടങ്ങുകള്‍.വിനായക ചതുര്‍ത്ഥി ദിനത്തില്‍ ക്ഷേത്രം മേല്‍ശാന്തി അരുണ്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. തുടര്‍ന്ന് ഡോ.പി.നാരായണന്‍ നായര്‍, എം വി. ശ്രീവത്സന്‍ , ഐശ്വര്യ ഉണ്ണി സുരേഷ്, സേതുരാമന്‍ എന്നിവരില്‍ നിന്നും ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ആദ്യ സംഭാവനകള്‍ സ്വീകരിച്ചു.
ക്ഷേത്രം പ്രസിഡന്റ് അഡ്വ.ടി.മണി, ആഘോഷകമ്മിറ്റി പ്രസിഡന്റ് കെ.പി.സനില്‍കുമാര്‍, മറ്റ് ഭാരവാഹികളായ എം.എസ്. മോഹനന്‍, വി.ആര്‍.ഷൈജു, നിഥീഷ് ലോക നാഥ്, എം.കെ. കിരണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാനന്തവാടി