മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. ജോസഫ് മാത്യു. ഇനിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത കേസില്‍ പുതിയ ഒരാളെ ചുമതല ഏല്‍പ്പിച്ചാല്‍ കേസ് നീണ്ടുപോകാനും കുറ്റപത്രം ദുര്‍ബലമാവാനും കാരണമാകുമെന്നും വിലയിരുത്തല്‍. അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് താനൂര്‍ ഡി.വൈ.എസ്.പി. വി വി ബെന്നി ഡിജിപിക്ക് കത്ത് നല്‍കിയ സാഹചര്യത്തിലാണ് നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്
മുട്ടില്‍ മരം മുറി കേസ് അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഡി.വൈ.എസ്.പി. വി വി ബെന്നി ഡിജിപിയെ സമീപിച്ചത്.മരംമുറി കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. ജോസഫ് മാത്യു പറഞ്ഞു.