അത്തം മുതല്‍ തിരുവോണംവരെ  ഓണ ചന്ത ആരംഭിച്ചു

0

കേണിച്ചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഴശ്ശി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് വിലക്കുറവില്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് പച്ചക്കറി ന്യായവില്‍പ്പനശാല ആരംഭിച്ചു.കേണിച്ചിറ പെട്രോള്‍ പമ്പിന് സമീപം തുടങ്ങിയ ഓണചന്ത പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി എം സുന്ദര്‍ലാല്‍ , വി കെ രാജന്‍ , കരുണാകരന്‍ നായര്‍ , വാര്‍ഡംഗം പ്രകാശന്‍ നെല്ലിക്കര തുടങ്ങിയവര്‍ സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!