മണിപ്പൂര്‍ കലാപം : ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലി 20ന് പനമരത്ത്
മാനന്തവാടി രൂപത നടവയല്‍ ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചും ഓഗസ്റ്റ് 20ന് രണ്ടുമണിക്ക് പനമരം ടൗണില്‍ ജനകീയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നടവയല്‍ മേഖലയുടെ കീഴിലുള്ള 13 ഇടവകയിലെയും വിശ്വാസികളും മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലുമായുള്ള 5000ത്തോളം പേര്‍ പങ്കെടുക്കും.
പനമരം സെന്റ് ജൂഡ് ദേവാലയ പരിസരത്ത് നിന്നും ആരംഭിക്കുന്ന ബഹുജന പ്രതിഷേധ റാലി മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളുവും, പൊതുസമ്മേളനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി.സിദ്ധിഖും ഉദ്ഘാടനം ചെയ്യും. നടവയല്‍ ഫൊറോന കൗണ്‍സില്‍ ചെയര്‍മാന്‍ റവ. ഫാ. ഗര്‍വാസിസ് മറ്റം അധ്യക്ഷത വഹിക്കും. ജോസ് പള്ളത്ത് വിഷയാവതരണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഫൊറോന കൗണ്‍സില്‍ ചെയര്‍മാന്‍ റവ.ഫാ. ഗര്‍വാസീസ് മറ്റം, സ്വാഗതസംഘം ചെയര്‍മാന്‍ ഫാ.അനൂപ് കോച്ചേരില്‍, സെക്രട്ടറി എം.സി സെബാസ്റ്റ്യന്‍, കെ.സി.വൈ.എം മേഖല പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍, എ.കെ.സി.സി. മേഖല സെക്രട്ടറി സജി ഇരട്ടമുണ്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.