സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിന് വയനാട്ടില്‍ തുടക്കമായി

0

സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിന് വയനാട്ടില്‍ തുടക്കമായി. കേരള ജൂഡോ അസോസിയേഷന്റേയും, വയനാട് ജില്ലാ ജൂഡോ അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് നാല്‍പ്പത്തി രണ്ടാമത് സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് കല്‍പറ്റ യില്‍ തുടക്കമായത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 350 ല്‍ അധികം ജൂഡോ താരങ്ങള്‍ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ ഉത്ഘാടനം കല്‍പറ്റ എം.എല്‍.എ. ടി സിദ്ധീഖ് നിര്‍വഹിച്ചു. യോഗത്തില്‍ കേരള ജൂഡോ അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി. അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. . ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്. എം. മധു മുഖ്യാതിഥിയായി . ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ്.പ്രസിഡണ്ട് എ. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലീം കടവന്‍,ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗിരീഷ് പെരുന്തട്ട,കെ. റഫീഖ്, ജോയ് വര്‍ഗീസ് കെ, ജെ.ആര്‍.രാജേഷ്, ഹരികൃഷ്ണന്‍ കെ, അനീഷ് ഡേവിഡ്, സുബൈര്‍ ഇളകുളം, ജോണ്‍ മാതാ എന്നിവര്‍ സംസാരിച്ചു.
ആദ്യ മത്സരത്തില്‍ ജൂനിയര്‍ ബോയ്‌സ് (81 കിലോഗ്രാം വിഭാഗത്തില്‍ അക്ഷയ് ദാസ് (തൃശൂര്‍) ഒന്നാം സ്ഥാനവും അജിലാല്‍ കെ. (തൃശൂര്‍) രണ്ടാം സ്ഥാനവും സൂര്യ കൃഷ്ണന്‍. എം ( പാലക്കാട് ), റോയല്‍ സെന്‍സണ്‍ (എറണാകുളം) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 63 കിലോ ഗ്രാം വിഭാഗത്തില്‍ തേജാ സജു (തൃശൂര്‍) ഒന്നാം സ്ഥാനവും അര്‍ച്ചന കെ വിജയകുമാര്‍, ( തിരുവനന്തപുരം ) രണ്ടാം സ്ഥാനവും നന്ദന വിജയകുമാര്‍ (ഇടുക്കി), അതുല്യ ആര്‍ (പാലക്കാട് ) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. മത്സരങ്ങള്‍ നാളെ സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!