രാമായണ പരിക്രമണ തീര്‍ത്ഥയാത്ര നടത്തി.

0

രാമായണ കഥകളുറങ്ങുന്ന പുല്‍പ്പള്ളിയിലെ ക്ഷേത്രങ്ങളെ വലംവച്ചു നടത്തിയ പരിക്രമണ തീര്‍ത്ഥാടനത്തില്‍ ഒട്ടേറെയാളുകള്‍ അണിചേര്‍ന്നു. പരിക്രമണ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു കര്‍ക്കടകത്തിലെ അവസാന ഞായറാഴ്ച രാമായണ പരിക്രമണം. അഷ്ടലക്ഷ്മി സങ്കല്‍പത്തിലുള്ള ക്ഷേത്രങ്ങളിലുടെയുള്ള യാത്ര ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് പുതിയ അനുഭവമായി. സീതാദേവി ക്ഷേത്രത്തില്‍ മാനന്തവാടി അമൃതാനന്ദമയി മഠാധിപതി ദീക്ഷിതാമൃത ചൈതന്യ പരിക്രമണം ഉദ്ഘാടനം ചെയ്തു. വൈകീട്ട് താഴെയങ്ങാടി ചേടേറ്റും കാവില്‍ സമാപന സമ്മേളനം കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ഡി.മധുസുദനന്‍ അധ്യക്ഷനായിരുന്നു.ഡോ.എന്‍.ആര്‍ മധു, സ്വാമി ഹംസാനന്ദപുരി, ടി.ഡി ജഗനാഥ കുമാര്‍, കെ.ജി സുരേഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിവിധ ക്ഷേത്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!