ഇലക്ഷന്‍ ലിറ്ററസിയുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിന ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.മൂന്നുറോളം പേര്‍ അണിനിരന്ന മെഗാതിരുവാതിരക്ക് കലക്ടര്‍ ഡോ.രേണു രാജ് തിരിതെളിച്ചു.’കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം’ എന്ന സന്ദേശവുമായി യുവാക്കളില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായാണ് മെഗാതിരുവാതിര നടത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, ഇലക്ഷന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വീപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടമാണ് മെഗാ തിരുവാതിരക്ക് നേതൃത്വം നല്‍കിയത്.