മുത്തങ്ങ ആനപന്തിയിലെ വളര്‍ത്താന അമ്മു ചെരിഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് ആന ചെരിഞ്ഞത്. രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ചെരിഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് അമ്മയാനയില്‍ നിന്ന് വേര്‍പ്പെട്ട നിലയിലാണ് വനം വകുപ്പിന് ആനക്കുട്ടിയെ കിട്ടിയത്. പിന്നീട് സംരക്ഷണത്തിനായി മുത്തങ്ങ ആന ക്യാംപിലെത്തിയതോടെ എല്ലാവര്‍ക്കും പ്രിയപ്പെട്ട അമ്മുവായി. കുങ്കിയാന പരിശീലന ക്യാമ്പായ ഇവിടെ ഇതിനുള്ള പ്രാഥമിക പരിശീലനങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കള്‍ക്കിടയിലാണ് അസുഖം ബാധിച്ച് ചികില്‍സയിലായത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ജഡം സംസ്‌കരിച്ചു