കോമണ്‍വെല്‍ത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണ മെഡലും ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും നേടിയ തെക്കും തറ സ്വദേശിനി അഞ്ജന ശ്രീജിത്തിന് വയനാട് വിഷന്‍ സ്വീകരണം നല്‍കി.ചാനല്‍ എം.ഡി പി.എം.ഏലിയാസ് ഉപഹാരം സമ്മാനിച്ചു. ഡയറക്ടര്‍മാരായ കാസിം റിപ്പണ്‍,അഷ്‌റഫ് പൂക്കയില്‍,ബിജു ജോസ്,ന്യൂസ് എഡിറ്റര്‍ രഘുനാഥ് വി.കെ,മാനേജര്‍ ജോബിഷ്,റാഷിദ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മിന്നു മണിക്ക് പിന്നാലെ അഞ്ജനയുടെയും നേട്ടം ഈ ഓണത്തിന് വയനാട്ടുകാര്‍ക്കുള്ള ഇരട്ട സമ്മാനമാണെന്നും ഇത്തരം നേട്ടങ്ങളില്‍ ഓരോ വയനാട്ടുകാരനുമൊപ്പം വയനാട് വിഷനും സന്തോഷിക്കുകയാണന്നും എം.ഡി പി.എം ഏലിയാസ് പറഞ്ഞു.