ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നടവയല്‍ സ്വദേശി തോട്ടുങ്കര സിജു (45) ആണ് ഉദാരമതികളുടെ സഹായം തേടുന്നത്. സിജുവിന്റെ ചെറുകുടലിലും വന്‍കുടലിലുമാണ് രോഗം ബാധിച്ച് ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്നത്.നിലവില്‍ 22 ഓളം കീമോ ചെയ്ത ഇദ്ദേഹത്തിന് മാസം 50000 രൂപയോളം മരുന്നിന് മാത്രമായി വേണം.കുടുംബത്തെ സഹായിക്കാന്‍ വേണ്ടി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സ സഹായ സമിതി രൂപികരിച്ചിട്ടുണ്ട്.
ആശാരി പണിയെടുത്ത് ഉപജീവനം നടത്തിയിരുന്ന സിജുവിന് ഒരു വര്‍ഷം മുമ്പാണ് രോഗം ബാധിച്ചത് വിദഗ്ധ പരിശോധനയില്‍ ക്യാന്‍സര്‍ ആണന്ന് സ്ഥിരികരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ തേടി . ഓപ്പറേഷനും മറ്റ് ചികിത്സക്കും വന്‍ തുക ചിലവഴിക്കേണ്ടി വന്നു . ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സിജുവിന്റെ രോഗാവസ്ഥയില്‍ മക്കളുടെ പഠനം പോലും അവസാനിപ്പിക്കേണ്ട അവസ്ഥയാണ് . നിലവില്‍ 22 ഓളം കീമോ ചെയ്ത ഇദ്ദേഹത്തിന് മാസം 50000 രൂപയോളം മരുന്നിന് മാത്രമായി വേണം. ഇനി ഒരു ഓപ്പറേഷന്‍ കൂടി വേണമെന്നാണ് ഡോക്ട്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് .നിലവില്‍ നാട്ടുകാരുടയും , വിവിധ മതസ്ഥാപനങ്ങള്‍ സംഘടനകള്‍ എന്നിവരുടെ സഹായത്താലാണ് സിജുവിന്റെ ചികിത്സകള്‍ നടന്നിരുന്നത് . ഭാരിച്ച ചിലവുകള്‍ താങ്ങാന്‍ കഴിയാത്ത ഈ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സ സഹായ സമിതി രൂപികരിച്ചിട്ടുണ്ട് . ഉദാരമതികളായവര്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥയില്‍ കൈ കോര്‍ക്കണമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു .
എസ്ബിഐ പനമരം ശാഖ
അക്കൗണ്ട് നമ്പര്‍ : 35899050414 ,
ഐ എഫ് സി കോഡ് : SBIN 0008592
ഗൂഗിള്‍ പേ 9656363752