അമ്പലവയല്‍ കാര്‍ഷിക കോളേജിന് അക്രഡിറ്റേഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വിദ്യാര്‍ത്ഥി യൂണിയന്‍ ഡീന്‍ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.2018ല്‍ ആരംഭിച്ച കോളേജിന് ഇതുവരെ അക്രഡിറ്റേഷന്‍ ലഭ്യമായിട്ടില്ല. നിരവധി വിദ്യാര്‍ത്ഥികള്‍ ഐ.സി.എ.ആര്‍ ജെആര്‍എഫ് എക്‌സാമിന് റിസള്‍ട്ട് കാത്തിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളിലെ ഐ.സി.എ.ആര്‍ നിബന്ധനകള്‍ പ്രകാരം ഐ.സി.എ.ആര്‍ അക്രഡിറ്റേഷനുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ജെആര്‍എഫ് സീറ്റുകളില്‍ പ്രവേശനം നേടാന്‍ സാധിക്കുകയുള്ളൂ.ഇത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് തടസം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അമ്പലവയല്‍ കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്.