ജനദ്രോഹ നടപടികളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. സെപ്റ്റംബര്‍ മാസത്തില്‍ റേഷന്‍കട മുതല്‍ സെക്രട്ടറിയേറ്റ് വരെ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എംഎം ഹസ്സന്‍.സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കും, അനാസ്ഥകള്‍ക്കും, അഴിമതിക്കും വിലക്കയറ്റത്തിനും, ദുര്‍ഭരണത്തിനുമെതിരെ യുഡിഎഫ് സെപ്റ്റംബര്‍ മാസത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ്. നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ യുഡിഎഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം. ഹസ്സന്‍.