വിസ്-കിഡ്സ് പ്രോഗ്രാം ആരംഭിച്ചു.
നടവയല്‍ കോ. ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ സംരംഭമായ വിസ്-കിഡ്സ് പദ്ധതിയുടെ ക്ലാസുകള്‍ ആരംഭിച്ചു. വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തില്‍ ആറാംക്ലാസ്സിലെ മിടുക്കരായ കുട്ടികളെ ഉന്നതജോലികള്‍ക്ക് പ്രാപ്തരാക്കുന്നതിനുള്ള 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പദ്ധതിയാണ് വിസ് – കിഡ്സ് പ്രോഗ്രാം.ആദ്യബാച്ചിലെ 32 കുട്ടികള്‍ക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് പിഎ ദേവസ്യ, ഡയറക്ടറും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ തോമസ് വിജെ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ പിസി മജീദ്,സംഘത്തിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അക്കാദമിക് കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് മാനേജര്‍ റീനാ ജോര്‍ജ് . വിന്‍സന്റ് തോമസ്, എം എം മേരി, ജോസ് പൗലോസ്, ജോസ്സ് മാത്യൂ, റോസിലി ടോമി, ജെയിംസ് ജോസഫ്, പി സി ടോമി, റെജീനാ ഷാജി, ടോമി ചേന്നാട്ട്, പി ഡി ജോസഫ്, തോമസ്സ് സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.