മാനന്തവാടി നഗരസഭയിലേക്ക് നാളെ സിപിഎം മാര്‍ച്ച്
മാനന്തവാടി നഗരസഭ പരിധിയില്‍ മാലിന്യ ശേഖരണവും, മാലിന്യ നീക്കവും നിലച്ചതോടെ റോഡരികുകളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഎം നാളെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും.ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തിലായിരുന്നു വീട്ടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്.ശേഖരിക്കുന്ന മാലിന്യങ്ങള്‍ നഗരസഭയിലെ ഒരോ ഡിവിഷനുകളിലും സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് നിലച്ചതോടെ മിനി എം സി എഫുകള്‍ മാലിന്യ ചാക്കുകളാല്‍ നിറഞ്ഞിരിക്കുകയാണ്.
നഗരസഭയില്‍ മാസങ്ങളായി മാലിന്യ ശേഖരണം നിലച്ചിട്ട്, ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തിലായിരുന്നു വീട്ടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്.ഇതിന് നിശ്ചിത തുകയും ഹരിത കര്‍മ്മ സേന ഈടാക്കിയിരുന്നു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ നഗരസഭയിലെ ഒരോ ഡി വിഷനുകളിലും സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് നിലച്ച തൊടെ മിനി എം സി എഫുക ള്‍ മാലിന്യ ചാക്കുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇതോട് മാലിന്യങ്ങള്‍ റോഡരികില്‍ ചിതറി കിടക്കുകയാണ്.ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും, നിത്യേന നിരവധി വാഹനങ്ങളും കടന്ന് പോകുന്ന റോഡരികുകളില്‍ മാലിന്യം കുമിഞ്ഞ് കൂടിയത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്, ദുര്‍ഗന്ധം കാരണം സമീപ വാസികളും ദുരിതത്തിലാണ്, നായകളും മറ്റും മാലിന്യം വലിച്ച് കൊണ്ടു പോകുന്നത് പ്രദേശവാസികള്‍ക്ക് തലവേദന സൃഷ്ട്ടിക്കുകയാണ്. മാലിന്യം നിറഞ്ഞ തോടെ തെരുവ് നായ ശല്യവും വര്‍ദ്ധിച്ചു. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി പി എം ന് നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്