ഹ്യൂമാനിറ്റീസ് സോഷ്യോളജി പ്രവര്‍ത്തനമാരംഭിച്ചു
കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് പ്ലസ് വണ്ണിന് പുതുതായി അനുവദിച്ച ഹ്യൂമാനിറ്റീസ് സോഷ്യോളജി പ്രവര്‍ത്തനമാരംഭിച്ചു.പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത നികത്തുന്നതിനായാണ് അപേക്ഷകര്‍ ഏറെയുള്ള കാക്കവയല്‍ സ്‌കൂളിന് പുതിയ ബാച്ച് അനുവദിച്ചത്. 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ ബാച്ചില്‍ പ്രവേശനം ലഭിക്കുക.പുതുതായി ആരംഭിച്ച ഹ്യൂമാനിറ്റീസ് നോഷ്യോളജി ബാച്ചിന്റെ ഉല്‍ഘാടനം ജില്ലാ ഹയര്‍ സെക്കന്ററി കോഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ നിര്‍വഹിച്ചു. ദേശീയ ക്രിക്കറ്റില്‍ പരിശീലനത്തിനായി അവസരം ലഭിച്ച ജോഷിതയെ ചടങ്ങില്‍ ആദരിച്ചു . സ്‌കൂള്‍ ഡയറി പ്രകാശനവും ചടങ്ങില്‍ നടത്തി.പിടിഎ പ്രസിഡണ്ട് റിയാസ് നരിക്കോടന്‍ ,പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോക്ടര്‍ പി. ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു