ബത്തേരി താളൂര്‍ റോഡിന്റെ ശോചനീയാവസ്ഥ, ജനകീയ സമരസമിതിയുടെ അനിശ്ചിതകാല നിരാഹാരസമരം മൂന്നാംദിനം. ഇതിനോടകം ആയിരത്തിലേറെ പേരാണ് സമരസമിതിക്ക് പിന്തുണയുമായി കോളിയാടിയിലെ സമരപന്തലില്‍ എത്തിയത്. അതേസമയം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ചിരുന്ന ശശിതാളൂരിനെ ആശുപത്രിയിലേക്ക് മാറ്റി. പകരം എക്സികൂട്ടീവ് അംഗം രാജന്‍ കോളിയാടി നിരാഹാരം ആരംഭിച്ചു.മൂന്നാദിനമായ ഇന്ന് ബത്തേരി താളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുടമകളും തൊഴിലാളികളും ഐക്യദാര്‍ഢ്യവുമായി പന്തലിലെത്തിയിരുന്നു. രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സര്‍വീസ് നിര്‍ത്തിവെച്ച് പ്രകടനമായാണ് സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചത്.
പ്രശ്നപരിഹാരമായില്ലെങ്കില്‍ ജില്ലയില്‍ സ്വകാര്യസര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക്ും അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ചുള്ളിയോട് സ്വതന്ത്രഓട്ടോതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 55ഓളം ഓട്ടോറിക്ഷകള്‍ റാലിയായി കോളിയാടിയില്‍ എത്തിച്ചേരുകയും പിന്നീട് പ്രകടനമായും എത്തിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാരം അനുഷ്ടിച്ചുവന്നിരുന്ന ശശി താളൂരിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നൂല്‍പ്പുഴ പൊലിസെത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം സമരസമിതി എക്സ്‌ക്യൂട്ടിവ് അംഗം രാജന്‍ കോളിയാടി നിരാഹാരം ആരംഭിച്ചു. ബാ്പ്പുട്ടി ഇല്യാസ്, എല്‍ദോ മുള്ളന്‍പൊട്ടക്കല്‍ എന്നിവരുമാണ് നിരാഹാരം തുടരുന്ന മറ്റ് രണ്ട് പേര്‍.