ജപ്തി നേരിടുന്ന കര്‍ഷകരുടെ കൂട്ടായ്മ ഈമാസം 5ന് പുല്‍പ്പള്ളിയില്‍ സംഘടിപ്പിക്കുമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടികള്‍ അനുവദിക്കില്ലെന്നും ജപ്തി നടപടികളുമായെത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്നും ഭാരവാഹികള്‍ പറഞ്ഞു.പുല്‍പ്പള്ളി തിരുഹൃദയ ദേവാലയ ഓഡിറ്റോറിയത്തില്‍ ചേരുന്ന കൂട്ടായ്മയില്‍ ജനകീയ സമരമുഖത്തിന് യോഗത്തില്‍ രൂപം നല്‍കുമെന്നും ഭാരവാഹികള്‍. ജില്ലാ ചെയര്‍മാന്‍ പി എം ജോര്‍ജ്, സെക്രട്ടറി എ സി തോമസ്, എം ജെ ചാക്കോ, എ എന്‍ മുകുന്ദന്‍, ഫ്രാന്‍സീസ് കുടകപറമ്പില്‍, ബിജു.കെ.അഗ്‌സ്ത്യന്‍, ജെയ്‌സണ്‍ ചാരുവേലില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.