നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രിക്ക് സ്‌പെഷ്യാലിറ്റി പദവി ലഭിച്ചു
ജില്ലയിലെ ഏക ക്യാന്‍സര്‍ ആശുപത്രിയായ നല്ലൂര്‍നാട് ഗവ: ട്രൈബല്‍ഹോസ്പിറ്റല്‍ ആന്റ് ജില്ലാ ക്യാന്‍സര്‍ സെന്റര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവായി.
ഗോത്ര വിഭാഗത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2007ല്‍ പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്ന് ആരോഗ്യ വകുപ്പ് സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു.2013ല്‍ ജില്ലാ ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.2018ല്‍ റേഡിയേഷന്‍ ചികിത്സ സംവിധാനവും, 2020ല്‍ ഡയാലിസിസ് യൂണിറ്റും ആരംഭിച്ചു,. ക്യാന്‍സര്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ആദ്യപടിയായി ന്യുട്രോ പീനിയ വാര്‍ഡും സജ്ജീകരിച്ചു.എംപി ഫണ്ടില്‍ നിന്നും അനുവദിച്ച 52 ലക്ഷം രൂപ ചിലവഴിച്ച് എച്ച്ടി വൈദ്യുതി കരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ക്യാന്‍സര്‍ സെന്ററിനായി 5 കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. എക്‌സ് റേ യൂണിറ്റിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ച് കഴിഞ്ഞു, ബ്‌ളഡ് സ്റ്റോറേജ് യൂണിറ്റ്, ഫിസിയോ തെറാപ്പി യൂണിറ്റ് എന്നിവയും സമീപ ഭാവിയില്‍ പ്രവര്‍ത്തന സജ്ജമാകും. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ എച്ച് എം സി യുടെയും, ജിവനക്കാരുടെ സേവനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ബ്‌ളോക്ക് പ്രസി: ജസ്റ്റിന്‍ ബേബി പറഞ്ഞു,
ജനറല്‍ ഒ പി ക്ക് പുറമെ പീഡിയാട്രിക്, ദന്തല്‍ ഒ പി ക ളും പ്രവര്‍ത്തിക്കുന്നുണ്ട്.ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്.സ്പെഷ്യാലിറ്റി പദവിയോടുകൂടി കൂടുതല്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനവും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഉറപ്പ് വരുത്തുന്നതോടെ ജില്ലയിലെ സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്