40 വര്‍ഷമായി റോഡ് തകര്‍ച്ചയില്‍ :അധികൃതര്‍ അവഗണിക്കുന്നതായി പരാതി

0

താഴെ നെല്ലിയമ്പം പുഞ്ചവയല്‍റോഡുംകരിമ്മന്‍ഞ്ചേരികുന്ന് – മാത്തൂര്‍ റോഡും തകര്‍ന്ന്ചളിക്കുളമായി.100 കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ രണ്ടുറോഡുകളെയുംഅധികൃതര്‍ കാലങ്ങളായി അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.പനമരം കണിയാമ്പറ്റ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താഴെ നെല്ലിയമ്പം പുഞ്ചവയല്‍ റോഡിനെയാണ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും അധികൃതരും അവഗണിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.മൂന്ന് ആദിവാസി കോളനികള്‍ അടക്കം 150 ഓളം കുടുംബങ്ങള്‍ ഈ റോഡുകളെയാണ് ആശ്രയിക്കുന്നത്.

40 വര്‍ഷം പഴക്കമുള്ള ഗ്രാമീണ റോഡ് തകര്‍ന്ന് ചളിക്കുളമായിട്ടും റോഡ് നന്നാക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.40 വര്‍ഷം പഴക്കമുള്ള റോഡിന്റെ കുറച്ച് ഭാഗം ജില്ലാ പഞ്ചായത്ത്കോണ്‍ക്രീറ്റ് ചെയ്തിരുന്നു.ബാക്കി ഭാഗമാണ് ഇപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ് ചളിക്കുളമായി മാറിയത് .പനമരം പഞ്ചായത്ത് 7 , 8 വാര്‍ഡുകളും , കണിയാമ്പറ്റ പഞ്ചായത്ത് ഒന്നാം വാര്‍ഡിലൂടെയും ആണ് റോഡ് കടന്ന് പോവുന്നത് . ഗ്രാമ , ബ്ലോക്ക് , ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഈ റോഡിന് വേണ്ടി ഒന്നും ചെയ്യുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി . തിരഞ്ഞടുപ്പ് കാലത്ത് വിവിധ രാഷ്ട്രിയ കക്ഷികള്‍ റോഡിന്റെ പേര് പറഞ്ഞാണ് വോട്ട് വാങ്ങിയത് എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞ് നോക്കുന്നില്ല . റോഡ് നന്നാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചതായി നാട്ടുകാര്‍ പറഞ്ഞു . ചളിക്കുളമായ റോഡിലെ കുഴികള്‍ താല്‍ക്കാലികമായി ക്വാറി വേസ്റ്റ് ഇട്ടങ്കിലും ഗതാഗത യോഗ്യമാക്കണമെന്നാണ് നാടുകാരുടെ ആവശ്യം .

Leave A Reply

Your email address will not be published.

error: Content is protected !!