അനധികൃത വയറിംഗ്; നടപടിയെടുക്കും
സുരക്ഷിതമല്ലാത്തതും, നിലവാരമില്ലാത്തതുമായ ഇലക്ട്രിക്കല്‍ വയറിംഗ് സംവിധാനം അപകടങ്ങള്‍ക്കും, ഊര്‍ജ്ജ നഷ്ടത്തിനും കാരണമാകുന്നതിനാല്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ജില്ലയിലെ പലഭാഗങ്ങളിലും കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡില്‍ നിന്നും ലഭിച്ച നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതായി വ്യാപക പരാതി ലഭിച്ചിട്ടുണ്ട്. സ്വന്തം സ്ഥാപനത്തിന്റെ വൈദ്യുതീകരണ ജോലികള്‍ അംഗീകൃത ലൈസന്‍സുള്ളവരെയാണ് ഏല്‍പ്പിക്കുന്നതെന്ന് സ്ഥാപന ഉടമ ഉറപ്പു വരുത്തണം. നിര്‍ദ്ദിഷ്ട ലൈസന്‍സില്ലാത്തവരാണ് വയറിംഗ് നടത്തിയതെന്ന് കണ്ടെത്തിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതല്ല. അത്തരം വൈദ്യുതീകരണം ക്രമപ്പെടുത്തുന്നതിന് കൂട്ട് നില്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിനെ അറിയിക്കുമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത ഇലക്ട്രിക്കല്‍ വയറിങ്ങ് ആന്റ് സര്‍വീസിങ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം. ഫോണ്‍: 9744134901, 9847699720.
തൊഴില്‍ മേള
വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ ജൂലൈ 29 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. ജില്ലക്ക് അകത്തും പുറത്തും നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ വേേു:െ//ൃയ.ഴ്യ/ഹമെംഴ എന്ന ഗൂഗിള്‍ ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04935 246222, 04936 202534.
മാലിന്യമുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി സംസ്ഥാ സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളിലോ, പൊതുനിരത്തിലോ, ജലാശയങ്ങളിലോ മാലിന്യം നിക്ഷേപം നടത്തുന്നവരെക്കുറിച്ച് തെളിവ് സഹിതം (ഫോട്ടോ, വീഡിയോ) വിവരം നല്‍കുന്നവര്‍ക്ക് പിഴ ഈടാക്കുന്നതിനനുസരിച്ച് പാരിതോഷികം നല്‍കും. മാലിന്യ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ 7356551033 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ അയക്കാം.
മഴ മുന്നറിയിപ്പ്; നിയന്ത്രണം പിന്‍വലിച്ചു
ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്ന സാഹചര്യത്തില്‍ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യലും നിരോധിച്ചുകൊണ്ട് ഉത്തരവായിരുന്നു. ജില്ലയില്‍ നിലവില്‍ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ഈ ഉത്തരവ് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.