നല്ല ഭക്ഷണശാലകള്‍; ഈറ്റ് റൈറ്റ് കേരള വഴികാട്ടും ജില്ലയില്‍ ആപ്പില്‍ ഇടം പിടിച്ചത് 76 ഭക്ഷ്യ സ്ഥാപനങ്ങള്‍

0

കേരളത്തിലുടനീളം സുരക്ഷിതവും രുചികരവുമായ ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഈറ്റ് റൈറ്റ് കേരള എന്ന മൊബൈല്‍ ആപ്പ് ജില്ലയിലും ശ്രദ്ധേയമാകുന്നു. ‘ഈറ്റ് റൈറ്റ് കേരള’ ആപ്പിലൂടെ ഹോട്ടലുകള്‍ തിരെഞ്ഞെടുത്ത് ആഹാരം കഴിക്കാം. ജില്ലയില്‍ ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കിയ 76 ഹോട്ടലുകളും റസ്റ്റോറന്റുകളുമാണ് ആപ്പിലുള്ളത്. ആപ്പില്‍ നല്‍കിയിട്ടുള്ള ബേക്കറി, റസ്റ്റ്‌റോറന്റ്, ജ്യൂസറി എന്നിങ്ങനെയുള്ള ലിങ്കില്‍ കയറി ആവശ്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കാം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹോട്ടലുകളാണ് മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നൂതന സംരഭമായ ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പിലൂടെ ഗുണ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും. ഭക്ഷ്യസുരക്ഷാ നിയമത്തെ കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ തത്സമയം ഉപഭോക്താകള്‍ക്ക് ഈ ആപ്പിലൂടെ പരാതികള്‍ നല്‍കാന്‍ കഴിയും. പ്ലേ സ്റ്റോറില്‍ നിന്ന് ‘ഈറ്റ് റൈറ്റ് കേരള’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താം. ജില്ലയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!
18:31