മുത്തങ്ങയില്‍ എം ഡി എം എ യുമായി യുവാവ് പിടിയില്‍

0

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാവ് പിടിയില്‍. പട്ടാമ്പി വിളയൂര്‍ ചിറത്തൊടി വീട് മുഹമ്മദ് ബിലാല്‍ ( 26 ) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 38.7 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇയാള്‍ക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. പി. അനൂപിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം എ സുനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ ഷാഫി, എ അനില്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സല്‍മ കെ. ജോസ്, ജലജ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പിടികൂടിയ ആളെയും എം ഡി എം എയും തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!