മൗണ്ടയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് പെരുന്തട്ടയില്‍ സമാപിച്ചു.

0

മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മൗണ്ടയ്ന്‍ ടെറയിന്‍ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റക്കടുത്ത് പെരുന്തട്ടയില്‍ സമാപിച്ചു. കേരളത്തിനകത്തും നിന്നും പുറത്ത് നിന്നുമായി നിരവധി സൈക്ലിംഗ് താരങ്ങള്‍ പങ്കെടുത്തു.വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ,വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ ,കേരള ടൂറിസം , വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ബംഗ്‌ളൂരു, മദ്രാസ്, കോയമ്പത്തൂര്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നും കായിക താരങ്ങള്‍ എത്തിയിരുന്നു. നാല് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെയ്‌സ ബെക്കര്‍ , വുമണ്‍സ് വിഭാഗത്തില്‍ ജോഷ്‌ന ജോയി, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബി. അമല്‍ജിത്ത്, മെന്‍സ്’ വിഭാഗത്തില്‍ കോയമ്പത്തൂരില്‍ നിന്നുള്ള പ്രൈവേഷ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനകാര്‍ക്ക് 10,000, രണ്ടാം സ്ഥാനക്കാര്‍ക്ക് ഏഴായിരം രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസുകള്‍ സമ്മാനിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലീം കടവന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് കെ.ആര്‍.വാഞ്ചീശ്വരന്‍, സെക്രട്ടറി സി.പി.ഷൈലേഷ്, ട്രഷറര്‍ പി.എന്‍. ബാബു വൈദ്യര്‍, ഔട്ട് ഡോര്‍ പ്രോഗ്രം ചെയര്‍മാന്‍ പ്രദീപ് മൂര്‍ത്തി , കണ്‍വീനര്‍ പി.അനൂപ്, വയനാട് ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുബൈര്‍ ഇളംകുളം തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തിന്‍ വൈദ്യ’ സഹായവും ഏര്‍പ്പെടുത്തിയിരുന്നു.കോഴിക്കോട് ആസ്ഥാനമായ കഫേ വര്‍ക്ക് സ്റ്റാര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ നടത്തിയ എം.ടി.ബി.യില്‍ സൈക്ലിംഗിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!