നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പിടികൂടി
മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഗ്രാമപഞ്ചായത്തും നടത്തിയ സംയുക്ത പരിശോധനയില്‍ സ്ഥാപനങ്ങളില്‍ നിന്നും 210 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ ശേഖരം കണ്ടെത്തുകയും 30,000 രൂപ പിഴയിടുകയും ചെയ്തു. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍. എം. ഷാജു, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ. അനൂപ്, സ്‌ക്വാഡ് അംഗം. ഷിനോജ് മാത്യു, സിവില്‍ പോലീസ് ഓഫീസര്‍ എം. ഖാലിദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.