പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് സി.പി.ഐ.എം ബഹുജനമാര്‍ച്ച്

0

പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതൃത്വം അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ മുഖ്യ സൂത്രധാരനായ സജീവന്‍ കൊല്ലപ്പള്ളിയില്‍ നിന്ന് പണം വാങ്ങിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകാശ് ഗഗാറിന്‍ അധ്യക്ഷനായിരുന്നു. എം എസ് സുരേഷ് ബാബു, എ വി ജയന്‍, രുഗ്മണി സുബ്രമണ്യന്‍, ബിന്ദു പ്രകാശ്, സജി തൈപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു മാര്‍ച്ചിനോടനുബന്ധിച്ച് പുല്‍പ്പള്ളി ടൗണില്‍ പ്രകടനവും നടത്തി

 

Leave A Reply

Your email address will not be published.

error: Content is protected !!