ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
തിരുനെല്ലിയില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ മാനന്തവാടി കോളേജ്ആശുപത്രിയിലേക്കുള്ള യാത്രയില്‍ ആംബുലന്‍സില്‍ പ്രസവിച്ചത്.ആംബുലന്‍സില്‍ ഉണ്ടായിരുന്ന നേഴ്‌സ് ബെറിന്‍ വാഹനത്തില്‍ തന്നെ അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷം അപ്പപ്പാറ പിഎച്ച്‌സിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നടത്തി .തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. നിലവില്‍ അമ്മയ്ക്കും കുഞ്ഞിനും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല.