മടക്കിമല ഒഴക്കല്‍ കുന്നില്‍ നെല്ലാങ്കണ്ടി ഷംസുദ്ദീന്‍ മുസ്ലിയാരുടെ മകന്‍ സിനാന്‍ (18) എന്ന വിദ്യാര്‍ഥിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്..കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് കിടന്ന സിനാന്‍ ഫോണ്‍ കിടക്കുന്നതിന് സമീപത്തെ ജനലിലാണ് വച്ചിരുന്നത്. ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോള്‍ മൊബൈലില്‍ നിന്നാണ് ശബ്ദം എന്ന് മനസ്സിലാവുകയും മൊബൈല്‍ അകലത്തേക്ക് ഇടുകയും ചെയ്തു. അല്‍പ സമയത്തിനകം ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിനാന്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് വാങ്ങിയതാണ് ഫോണ്‍.