മോഷണക്കേസ് പ്രതിയെ പിടികൂടി.
താഴത്തുവയല്‍ കൊട്ടമ്പത്ത് കോളനിയിലെ കൃഷ്ണന്റെ മകള്‍ അഞ്ജു(27)വിനെയാണ് മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്.മീനങ്ങാടി താഴത്തുവയല്‍ കലാപ്പിള്ളില്‍ അമ്മിണി രാജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.ആളില്ലാത്ത സമയത്ത് പട്ടാപ്പകല്‍ വീട്ടില്‍ കടന്ന മോഷ്ടാവ് ഏഴര പവന്‍ സ്വര്‍ണ്ണവും 2000 രൂപയുമാണ് കവര്‍ച്ച ചെയ്തത്.നഷ്ടപ്പെട്ട സ്വര്‍ണ്ണവും ഇവരില്‍ നിന്നും കണ്ടെടുത്തു.മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി,സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍,സിപിഒ ഫിറോസ്ഖാന്‍ എസ് സിപിഒ റസാഖ് എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.