വയനാട് മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി ഒ പി പ്രവര്‍ത്തനമാരംഭിച്ചു.

0

കോഴിക്കോട് മെഡിക്കല്‍ കോളേജിന് നിന്നുള്ള രണ്ട് സീനിയര്‍ റസിഡന്റുമാരുടെ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഹൃദ്രോഗ വിദഗ്ധന്റെ സേവനം സര്‍ക്കാര്‍ ആശുപത്രിയില്‍ ആരംഭിക്കുന്നത്.എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഹൃദ്രോഗ വിദഗ്ധരുടെ സേവനമുണ്ടാകും. രോഗികള്‍ക്ക് ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാരെ നേരില്‍ക്കാണാനാവില്ല. മറ്റു ഡോക്ടര്‍മാരെ കണ്ട ശേഷം ആവശ്യമെന്ന് തോന്നിയാല്‍ അവര്‍ ഹൃദ്രോഗ വിഗദഗ്ധനെ കാണാന്‍ ആവശ്യപ്പെടും. ഇങ്ങനെയുള്ള റഫറല്‍ ലെറ്ററുമായി എത്തിയാല്‍ മാത്രമേ കാര്‍ഡിയോളജി ഒ.പി ടിക്കറ്റ് ലഭിക്കൂ.

Leave A Reply

Your email address will not be published.

error: Content is protected !!