നിഷേധാത്മക നിലപാടിനെതിരെ വീണ്ടും കര്‍ഷകന്റെ ആത്മഹത്യ ശ്രമം

0

പുല്‍പ്പള്ളി മൂന്ന് പാലത്തെ വീടിനോട് ചേര്‍ന്ന് കോഴിഫാം നടത്തുന്നതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ രണ്ടാം തവണയും വീടിനോട് ചേര്‍ന്ന തെങ്ങിന്‍ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ മൂന്നുപാലത്ത് ചന്ദ്രന്‍പുരക്കല്‍ മോഹനനാണ് തെങ്ങിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചത്.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് തെങ്ങിന്‍ മുകളില്‍ കയറി മോഹനന്‍ പ്രതിഷേധിച്ചത് ..ഈ മാസം അഞ്ചാം തീയ്യതി തെങ്ങിന്‍ മുകളില്‍ കയറി കഴുത്തില്‍ കയറിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പുല്‍പ്പള്ളി പോലീസിന്റെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും തെങ്ങില്‍ മുകളില്‍ കയറി പ്രതിഷേധിച്ചത്. ഇന്നും പുല്‍പ്പള്ളി പോലീസും റവന്യു അധികൃതരുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് മോഹനന്‍ സമരമവസാനിപ്പിച്ചത്.ബത്തേരിയില്‍ നിന്ന്, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തെങ്ങിന് ചുറ്റും വലവിരിച്ച് സുരക്ഷയൊരുക്കി. വീടിനോട് ചേര്‍ന്ന കോഴിഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു നിരവധി തവണ അധികൃതര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് മോഹനന്റെ കുടുംബംഗങ്ങള്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!