ഒറ്റദിവസം മൂന്നോളം റാങ്ക് ലിസ്റ്റില്‍: തേറ്റമലയ്ക്ക് അഭിമാനമായി അഖില്‍ ജോണ്‍
ഒരൊറ്റ ദിവസം മൂന്നോളം റാങ്കുകളുടെ നേട്ടം. തേറ്റമലക്കാരന്‍ അഖില്‍ ജോണിനെ തേടിയെത്തിയത് റാങ്കുകളുടെ പെരുമഴക്കാലം. ഈ മാസം ഏഴാം തീയതി രാവിലെ പോലീസ് എസ്ബി സിഐഡി വിഭാഗം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍, 150 ആം റാങ്കും, വൈകീട്ട് മൂന്നു മണിയോടെ ആംഡ് പോലീസ് ബറ്റാലിയന്‍ എസ്ഐ റാങ്ക് പട്ടികയില്‍ ഒന്നാംറാങ്കുകാരനായും,അന്നുതന്നെ പ്രസിദ്ധീകരിച്ച സിവില്‍ പോലീസ് കേഡര്‍ എസ്ഐ (ഓപ്പണ്‍ മാര്‍ക്കറ്റ്) റാങ്ക്പട്ടികയില്‍ രണ്ടാം റാങ്ക് നേടിയാണ് അഖില്‍ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്..
തേട്ടമല ഇന്‍ഡിയെരി കുന്ന് വടക്കേല്‍ ജോണിന്റെയും മോളിയുടെയും മകനായ അഖില്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും കെമിസ്ട്രി ബി സ് സി യും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും എംഎസ്സി യും ഹൈദരാബാദില്‍. ജോലിക്ക് കയറുകയും രണ്ടുവര്‍ഷം കഴിഞ്ഞ് ജോലി രാജിവെച്ച് പി എസ് സി പരീക്ഷകള്‍ക്ക് പഠനം തുടരുകയുമായിരുന്നു. ചിട്ടിയായ പഠന രീതിയും, കഠിനപ്രയത്‌നവും ആയതോടെ നിരവധി . റാങ്ക് പട്ടികകളില്‍ ഇടം നേടി തുടര്‍ന്നാണ് ഒന്നാം സ്ഥാനത്തിലേക്ക് എത്തിയത്. ഓണ്‍ലൈന്‍പഠനമാണ്.നടത്തിയത്.കേരള വിഷന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉള്ളതിനാല്‍.ഓണ്‍ലൈന്‍ പഠനവും എളുപ്പമായി. രണ്ട് സഹോദരന്മാരാണ് അഖിലിനുള്ളത്. തേറ്റമല ഗവണ്‍മെന്റ് യുപി സ്‌കൂള്‍, വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍, ദ്വാരക സെക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം