കാളിന്ദിയുടെ കാവലാളിന്റെ ശബ്ദം ഓര്‍മ്മയായി

0

പാരമ്പര്യ വൈദ്യയും ,പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന ജോച്ചിയമ്മ തലച്ചേറിലുണ്ടായ രക്ത ശ്രാവത്തെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് നിര്യാതയായത്.തിരുനെല്ലിയുടെ പ്രകൃതി സംരക്ഷണത്തിനായ് ജോച്ചിയമ്മ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗോത്ര സമൂഹത്തില്‍ നിന്നും ഉയര്‍ന്ന വ്യത്യസ്ഥ ശബ്ദമായിരുന്നു.

പാപനാശിനിയും ,കാളിന്ദിയും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിലും,ബ്രഹ്‌മഗിരിപക്ഷിപാതാളത്തിലേക്ക് യന്ത്രവല്‍കൃത റോഡ് നിര്‍മ്മാണത്തിനെതിരെയും , വയല്‍ നികത്തലിനെതിരെയും ശക്തമായ പ്രതിഷേധ സ്വരമായിരുന്നു ജോച്ചിയമ്മയുടെത്. പ്രകൃതിസംരക്ഷണത്തില്‍ വിഴ്ച വരുത്തുന്നവര്‍ക്കെതിരെ ഗ്രാമസഭയില്‍ പരാതി നല്‍കി. പ്രകൃതിസംരക്ഷണം ഒരുക്കുന്നതില്‍ ജോച്ചി അമ്മയുടെ പ്രവര്‍ത്തനം മാതൃകപരമായിരുന്നു.ആദിവാസി പാരമ്പര്യ ചികില്‍ത്സകയായിരുന്ന ജോച്ചിയമ്മ തന്റെ അറിവുകള്‍ പുതു തലമറയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ അതിവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആദിവാസി പാരമ്പര്യ ചികിത്സയെപ്പറ്റിയും, ആദിവാസികള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഇലവര്‍ഗ്ഗങ്ങളെപ്പറ്റിയും തന്റെ അറിവുകള്‍ പകര്‍ന്നു നല്‍കി. അവ പുസ്തരുപത്തില്‍ പ്രസിദ്ധികരിക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് തലച്ചോറില്‍ രക്തശ്രാവമുണ്ടായി ജോച്ചിയമ്മ വിട പറയുന്നത് .എം എല്‍ എ ഒ ആര്‍ കേളു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി , പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഗുണ്ണിക പറമ്പ് അടിയ കോളനിയിലെ പരേതനായ ദാസനാണ് ഭര്‍ത്താവ്. ചന്ദ്രിക, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മക്കളും ദാസന്‍ ശാന്ത എന്നിവര്‍ മരുമക്കളുമാണ്

 

Leave A Reply

Your email address will not be published.

error: Content is protected !!