ലഹരിക്ക് തടയിടാന്‍ ഉണര്‍വ് പദ്ധതിയുമായി എക്സൈസ് വകുപ്പ്

0

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിക്ക് തടയിടാന്‍ ഉണര്‍വ് പദ്ധതിയുമായി എക്സൈസ് വകുപ്പ്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിലാണ് ഉണര്‍വ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ വാളേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ്, ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ചികിത്സ ഉള്‍പ്പെടെ ലഭിക്കും. അധ്യാപകര്‍, പിടിഎ, എക്സൈസ് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധി,കലാ കായിക മേഖലയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ഉള്‍പ്പെടെയുള്ള മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചാണ് ഉണര്‍വിന്റ പ്രവര്‍ത്തനം

പദ്ധതിക്കായി എക്‌സൈസ് വകുപ്പ് മൂന്ന് ലക്ഷം രൂപയിലധികം ചെലവിട്ട് കുട്ടികള്‍ക്ക് ആവശ്യമായ ആര്‍ച്ചറി, ഷോട്ടുപുട്ട്, ജാവലിന്‍ ഉള്‍പ്പെടെ വിവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കും. കൂടാതെ ആധുനിക രീതിയിലുള്ള ജംപിംങ് പിറ്റും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പൂര്‍ണമായും ലഹരിമുക്തമാക്കുന്നതിനായാണ് എക്സൈസ് വകുപ്പ് ശ്രമിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ എക്സൈസ് വകുപ്പിന്റെ സജീവ സാന്നിധ്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ്, ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ചികിത്സ ഉള്‍പ്പെടെ ലഭിക്കും. അധ്യാപകര്‍, പിടിഎ, എക്സൈസ് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധി,കലാ കായിക മേഖലയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ഉള്‍പ്പെടെയുള്ള മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചാണ് ഉണര്‍വിന്റ പ്രവര്‍ത്തനം ഏകോപ്പിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനം നിലനില്‍ക്കുന്ന പ്രദേശത്തെ സാമ്പത്തീക പിന്നോക്കാവാസ്ഥ, ഗോത്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഉണര്‍വിനായി വിദ്യാലയം തെരഞ്ഞെടുക്കുന്നത്. മുഴുവന്‍ കുട്ടികളും ക്ലാസുകളില്‍ ഹാജരാകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി പരിശോധിക്കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കലാകായിക മേകലയില്‍ പരിശീലനമൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷമുള്ള സമയം ക്രിയത്മകതമായി വിനിയോഗിക്കാനുള്ള സൗകര്യം ഉണര്‍വ് പദ്ധതിയുടെ ഭാഗമായി ഒരുക്കാനാണ് ലക്ഷ്യമിടുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!