കച്ചവടസ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന

0

അമ്പലവയല്‍ ടൗണിലെ കച്ചവടസ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങളില്‍നിന്ന് പിഴിയീടാക്കി. പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ റവന്യൂ, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

കച്ചവട സ്ഥാപനങ്ങളില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. അമിത വിലയീടാക്കുന്നുണ്ടോ, അളവുതൂക്കത്തില്‍ കൃതൃമമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംഘം പരിശോധിച്ചു. പലചകരക്ക്, ഗ്രോസറി കടകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. അമ്പലവയല്‍ ടൗണിലെ പരിശോധനയില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ വിലയില്‍ കൃതൃമം കാണിച്ചതും, കൃത്യമായ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും സംയുകത പരിശോധനയില്‍ കണ്ടെത്തി.

താലൂക്ക് സപ്ലൈ ഓഫീസര്‍, ഡെപ്യൂട്ടി തസഹില്‍ദാര്‍, ഫുഡ്സേഫ്റ്റി ഓഫീസര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്. പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ വിലവിവര പട്ടിക പ്രസിദ്ധപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയും കൃതൃമം കാണിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!