വര്‍ഷാവര്‍ഷം അഞ്ച് ശതമാനം നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കണം ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ ബത്തേരി യൂണിറ്റ്

0

സര്‍ക്കാറിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന കെട്ടിട ഉടമകളെ വീണ്ടും നികുതി വര്‍ദ്ധിപ്പിച്ച് ബുദ്ധിമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകളില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും വര്‍ഷാവര്‍ഷം അഞ്ച് ശതമാനം നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കണമെന്നും ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ സുല്‍ത്താന്‍ബത്തേരി യൂണിറ്റ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപാര വ്യവസയാ ലൈസന്‍സുകള്‍ പുതുക്കുമ്പോള്‍ നോട്ടറി അറ്റസ്റ്റഡ് സമ്മത പത്രം നിര്‍ബന്ധമാക്കണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വാടക നിയന്ത്രണബില്‍ സംബന്ധിച്ച് ആവശ്യമായ പഠനം നടത്തി സംസ്ഥാനത്ത് നടപ്പാക്കുകയോ, അല്ലെങ്കില്‍ സംസ്ഥാനത്ത് സമഗ്രമായ നിയമം കൊണ്ടുവരാനുള്ള നടപടിസ്വീകരിക്കണം. മലബാറിന്റെ സമഗ്രമായ വളര്‍ച്ച് ആക്കംകൂട്ടുന്ന നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേലൈന്‍ സര്‍വ്വേനടത്താന്‍ തീരുമാനിച്ചതില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും, ദേശീയപാതയിലെ രാത്രിയാത്രനിരോധനം നീക്കാന്‍ കേരള കര്‍ണാടക സക്കാറുകള്‍ ശക്തമായി ഇടപെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!