ഐസിഡിഎസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
മേപ്പാടി അട്ടമലയിലെ അംഗന്‍വാടി വര്‍ക്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ഐസിഡിഎസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അംഗന്‍വാടി വര്‍ക്കറയിരുന്ന ജലജയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ ആവശ്യപ്പെട്ടു.
അംഗന്‍വാടിയിലെ രണ്ടു ജീവനക്കാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടും വിഷയങ്ങള്‍ പരിഹരിക്കാന്‍ ഐസിഡിഎസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ജലജയുടെ മരണം സംഭവിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് . ടി എം സുബീഷ് അധ്യക്ഷനായിരുന്നു. ശിവദാസന്‍ വിനായക, ഷാജിമോന്‍ ചുരല്‍മല, അരവിന്ദന്‍ തുടങ്ങിയവര്‍
സംസാരിച്ചു.