മേപ്പാടി: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായ ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിന് കേരളാ ആരോഗ്യ സര്‍വ്വകലാശാല 2018 ല്‍ പ്രവേശനം നേടിയ ബിഎസ്സ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരീക്ഷയില്‍ 100% വിജയത്തിളക്കം. 58 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ ഒരു ഡിസ്റ്റിങ്ഷനും 53 ഫസ്റ്റ് ക്ലാസും 4 സെക്കന്റ് ക്ലാസ്സും നേടികൊണ്ടാണ് ഈ വിജയം കരസ്ഥമാക്കിയത്. പഠന പഠനേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ പ്രാപ്തമാക്കുന്ന എല്ലാ ഭൗതീക സാഹചര്യങ്ങളും മാനേജ്മെന്റ് കോളേജില്‍ ഒരുക്കിയതും പ്രഗല്‍ഭരും അര്‍പ്പണ മനോഭാവമുള്ളവരുമായ അധ്യാപകരും ഈ വിജയത്തിലേക്കുള്ള ദൂരം കുറച്ചു. നിലവില്‍ 75 സീറ്റുകളുള്ള നഴ്‌സിംഗ് കോളേജ് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയും കെയുഎച്എസിന്റെയും അംഗീകാരത്തോടെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങള്‍ക്ക് 8111 88 1135 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.